Tuesday 30 October 2018 04:52 PM IST : By സ്വന്തം ലേഖകൻ

പണിസ്ഥലത്ത് വച്ച് ശാന്ത മനോഹരമായി പാടി; ഗായികയെ സിനിമയില്‍ പാടിക്കുമെന്ന് നാദിര്‍ഷ

santha-singer1

സോഷ്യല്‍ മീഡിയയില്‍ പാട്ടു പാടി വൈറലായവർ ഒരുപാട് പേരുണ്ട്. അവരിൽ ഒരാളാണ് ശാന്ത ബാബു. ശാന്തയെ തന്റെ പുതിയ ചിത്രത്തിൽ പാടിക്കാനൊരുങ്ങുകയാണ് നടനും സംഗീത സംവിധായകനുമായ നാദിര്‍ഷ. പണിയെടുക്കുന്ന സ്ഥലത്ത് വച്ച് ശാന്ത പാടിയ ഒരു പാട്ട് തന്റെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ചാണ് നാദിര്‍ഷ ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പർഹിറ്റാണ് ശാന്തയുടെ പാട്ടുകള്‍. എന്നാല്‍ ഇതൊന്നുമറിയാതെയാണ് നാദിര്‍ഷ ഗായികയ്‍ക്ക് സിനിമയിൽ പാടാനുള്ള അവസരം കൊടുത്തിരിക്കുന്നത്.