Thursday 15 July 2021 11:24 AM IST : By സ്വന്തം ലേഖകൻ

കട്ടത്താടി, പിരിച്ച മീശ, ചിരി...: പൊളി ലുക്കെന്ന് താരങ്ങളും ആരാധകരും: ചിത്രം വൈറൽ

sharaf

വൈവിധ്യമുള്ള കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ മലയാളികളുടെ ഇഷ്ടം നേടിയ നടനാണ് ഷറഫുദ്ദീൻ. പ്രേമവും, വരത്തനും, അഞ്ചാം പാതിരയും, ഒടുവിൽ ആർക്കറിയാം വരെ ഷറഫിന്റെ മികച്ച പ്രകടനങ്ങളുള്ള ചിത്രങ്ങളാണ്.

ഇപ്പോഴിതാ, താടിയും ‌പിരിച്ച മീശയും മനോഹരമായ ചിരിയുമൊക്കെയായി പുതിയ ഗെറ്റപ്പിലുള്ള തന്റെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രം ഇതിനകം വൈറലാണ്.

സൗബിൻ ഷാഹിർ, റിമ കല്ലിങ്കൽ, അർജുൻ അശോകൻ, ഗ്രെയ്സ് ആന്റണി എന്നീ താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.