Saturday 25 September 2021 10:13 AM IST : By സ്വന്തം ലേഖകൻ

നിസ്സാരമല്ല ഈ മേക്കോവർ: പുതിയ ലുക്കിൽ ‘അമ്മിണിപ്പിള്ളയുടെ കാന്തി’: ഷിബ്‌ലയുടെ ചിത്രങ്ങള്‍ വൈറൽ

shibla

തന്റെ ഏറ്റവും പുതിയ മേക്കോവര്‍ ചിത്രം പങ്കുവച്ച് യുവനടി ഷിബ്‌ല. മിറര്‍ സെൽഫിയിലൂടെയാണ് തന്റെ പുതിയ ലുക്ക് താരം ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനു വേണ്ടി, 68 കിലോയിൽ നിന്നും 85 കിലോയിലേക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്‌ലയുടെ മേക്കോവർ മുൻപ് ചര്‍ച്ചയായിരുന്നു.

Am in love with this mirror എന്ന കുറിപ്പോടെയാണ് പുതിയ ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിച്ച ഷിബ്‌ല ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി.