Thursday 21 October 2021 09:51 AM IST : By സ്വന്തം ലേഖകൻ

താളമുണ്ടെങ്കിൽ കൊട്ടാൻ ഡ്രം എന്തിന്...: ഷെഡിന്റെ ചുമരുകളിലും ഗ്ലാസ് വിൻഡോയിലും സംഗീതം സൃഷ്ടിച്ച് ശോഭന: വിഡിയോ

shobana

മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമാണ് ശോഭന. സിനിമയിൽ സജീവമല്ലെങ്കിലും നൃത്ത ലോകത്ത് തിരക്കിലാണ് താരം. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ, ഒരു ഷെഡിന്റെ ചുമരുകളിലും ഗ്ലാസ് വിൻഡോകളിലും ഡ്രംസ്റ്റിക്കുകൊണ്ട് ശോഭന താളം കൊട്ടുന്ന തന്റെ വിഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഡ്രം എവേ’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന അടുത്തിടെ അഭിനയിച്ചത്.