Friday 15 March 2019 12:26 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധ പിൻമാറി, പകരം പരിനീതി ചോപ്ര! സൈന നെഹ്‌വാളിന്റെ ജീവചരിത്ര സിനിമ വീണ്ടും ചിത്രീകരിക്കും

sradha-kapoor

സൈന നെഹ്‌വാളിന്റെ ജീവചരിത്ര സിനിമയിൽ നിന്ന് നായിക ശ്രദ്ധ കപൂർ പിൻമാറിയെന്ന വാർത്ത ബോളിവുഡിനെയും പ്രേക്ഷകരെയും ഒരേ പോലെ അമ്പരപ്പെടുത്തിയിരിക്കുകയാണ്. വലിയ വാർത്താപ്രാധാന്യത്തോടെ പ്രഖ്യാപിക്കപ്പെടുകയും ഷൂട്ടിങ് പുരോഗമിക്കുകയും ചെയ്യുന്ന ചിത്രത്തിൽ നിന്ന് ശ്രദ്ധ പിൻമാറിയത് സിനിമയുടെ മൊത്തം പ്രതീക്ഷകളിൽ മങ്ങലേൽപ്പിച്ചിട്ടുണ്ട്.

ചിത്രീകരണം ഏറെ പുരോഗമിച്ച ശേഷമാണ് ഈ മാറ്റമെന്നത് വലിയ ചർച്ചയായിക്കഴിഞ്ഞു. പരിനീതി ചോപ്രയാകും ശ്രദ്ധയ്ക്കു പകരം ചിത്രത്തിലെ പുതിയ നായിക.

സൈനയായി അഭിനയിക്കാൻ ശ്രദ്ധ കപൂര്‍ പ്രത്യേക ബാഡ്മിന്റൻ പരിശീലനം നേടിയത് വലിയ വാർത്തയായിരുന്നു. ഡേറ്റ് പ്രശ്നമാണ് ചിത്രത്തില്‍ നിന്ന് പിൻമാറാൻ കാരണമെന്നാണ് ശ്രദ്ധ കപൂര്‍ പറയുന്നത്. എന്തായാലും പരിനീതി ചോപ്രയെ നായികയാക്കി ചിത്രീകരണം ഉടൻ തുടങ്ങാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം.

ഇപ്പോൾ പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം സാഹോയിലാണ് ശ്രദ്ധ കപൂർ അഭിനയിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന സാഹോയിൽ മികച്ച കഥാപാത്രമാണ് ശ്രദ്ധയ്ക്ക്.