Monday 09 November 2020 11:48 AM IST : By സ്വന്തം ലേഖകൻ

ഇവൾ എന്റെ കയൽ വിഴി! മകളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സിദ്ധാർത്ഥ് ഭരതന്‍

sidharth

മകളുടെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്‍. കഴിഞ്ഞിടെയാണ് സിദ്ധാർത്ഥ് ഭരതനും ഭാര്യ സുജിനയ്ക്കും പെൺകുഞ്ഞ് ജനിച്ചത്.

കയൽ വിഴി എന്നാണ് സിദ്ധാർത്ഥ് മകൾക്ക് പേരിട്ടിരിക്കുന്നത്. അമ്മയുടെ മടിയിൽ നിറചിരിയോടെ ഇരിക്കുകയാണ് അച്ഛൻ പങ്കുവച്ച ചിത്രത്തിൽ കായൽ വിഴി.

2019 ഓഗസ്റ്റ് 31നായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം. അടുത്ത സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം വിവാഹം കഴിച്ചത്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചായിരുന്നു വിവാഹം.

സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.