Saturday 19 January 2019 02:57 PM IST : By സ്വന്തം ലേഖകൻ

സിമ്പു പുറത്ത്! ഇന്ത്യൻ 2 വിൽ സിദ്ധാര്‍ഥ്

simbu-new

ചിത്രീകരണം പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ ടൂവിൽ നിന്ന് യുവതാരം സിമ്പുവിനെ പുറത്താക്കിയതായി റിപ്പോർട്ട്. കമല്‍ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്പുവിനു പകരം സിദ്ധാര്‍ഥ് എത്തുമെന്നറിയുന്നു.

വൻ വിജയമായിരുന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. കമല്‍ഹാസന്റെ സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകന്റെ കഥാപാത്രമാണ് സിദ്ധാര്‍ഥിന്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടായ ചില പ്രശ്നങ്ങളാണ് ചിമ്പുവിന്റെ മാറ്റത്തിനു പിന്നിലെന്നറിയുന്നു. ചിമ്പുവിന്റെ പുതിയ ചിത്രമായ ‘വന്താ രാജാവാ താന്‍ വരുവെ’യില്‍, നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് ഒരു പാട്ടില്‍ അഭിനയിക്കില്ലെന്ന് താരം തീരുമാനിച്ചിരുന്നു. പിന്നീടുണ്ടായ ഒത്തുതീര്‍പ്പുകളനുസരിച്ചാണ് സിമ്പു ഈ പാട്ടു രംഗത്ത് അഭിനയിക്കാർ തയാറായത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നറിയുന്നു.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് പുതിയ വിവാദം തലപൊക്കിയത്. എന്നാല്‍ സംവിധായകന്‍ ഷങ്കര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.