Wednesday 08 April 2020 12:41 PM IST : By സ്വന്തം ലേഖകൻ

‘ഫോൺ എവിടേലും ഒളിപ്പിച്ച് വച്ചേ പറ്റൂ...’! മക്കളുടെ ഡാൻസിനെക്കുറിച്ച് സിന്ധു കൃഷ്ണകുമാർ പറയുന്നതിങ്ങനെ: വിഡിയോ

sindhu

ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. ഡാൻസും പാട്ടും വ്യായാമവുമൊക്കെയായി എപ്പോഴും ലൈവാണ് ഈ താര വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ, മക്കളെക്കുറിച്ച് സിന്ധു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രസികൻ കുറിപ്പും വൈറലാകുന്നു. ഫോൺ മക്കളെ കാണാതെ എവിടേലും ഒളിപ്പിച്ചു വെക്കേണ്ടിയിരിക്കുന്നു എന്നാണ് ഹൻസികയും ദിയയും ഒന്നിച്ചുള്ള ഒരു ഡാൻസിന്റെ വിഡിയോ പങ്കുവച്ച് സിന്ധു പറയുന്നത്.

മക്കൾ ബോറടി മാറ്റാനായി വീടിനകത്ത് ഡാൻസ് കളിച്ചും വിഡിയോ പിടിച്ചുമൊക്കെ നടക്കുമ്പോൾ നിറഞ്ഞു കവിയുന്ന ഫോണിലെ സ്റ്റോറേജ് സ്പെയ്സിനെ ഓർത്താണ് സിന്ധുവിന് പരാതി.

‘കാതലൻ’ ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതം നൽകിയ ‘മുക്കാല മുക്കാബുല’ എന്ന പാട്ടിനാണ് ഹൻസികയും ദിയയും ചുവടുവയ്ക്കുന്നത്.