Thursday 16 April 2020 03:37 PM IST

ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു ജി. വേണുഗോപാൽ; ഗാനം റിലീസ് ചെയ്തത് ആരോഗ്യമന്ത്രി (വിഡിയോ)

Roopa Thayabji

Sub Editor

singerfgv

ലോകം മുഴുവൻ കോവിഡ്‌ 19 ഭീതിയിൽ കഴിയുമ്പോൾ എല്ലാവരും കയ്യടിച്ചു പുകഴ്ത്തുന്നുണ്ട് കേരളത്തിന്റെ ആരോഗ്യ മികവിനെ. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ആരോഗ്യ പ്രവർത്തകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഡെഡിക്കേറ്റ് ചെയ്ത ഗാനവുമായി എത്തുകയാണ് മലയാളത്തിന്റെ പ്രിയ ഗായകൻ ജി. വേണുഗോപാൽ. 'സഹോദരങ്ങളെ... പിറന്ന നാടിതാ വിളിച്ചിടുന്നു, ധീരരേ...' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരുക്കുന്നതും വേണുഗോപാൽ തന്നെ. 

singergvhvg665

'കൊറോണ ഭീതിയിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ ആ മഹാമാരിക്ക് എതിരെയുള്ള യുദ്ധത്തിൽ നമ്മുടെ കൊച്ചു കേരളം ഇന്ത്യക്കു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായി തീരുന്നു. നമ്മുടെ സംസ്ഥാനത്തിലെ ആരോഗ്യ വകുപ്പും അതിന്റെ ചുമതലയുള്ള മന്ത്രി ശൈലജ ടീച്ചറും ഈ പ്രവർത്തനങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രചോദിതരായി, അവർ കൊളുത്തിയ ദീപത്തിലേക്ക് ഞങ്ങൾ കലാകാരന്മാരുടെ ഒരു ചെറിയ കൈത്തിരിയായാണ് ഈ ഗാനം സമർപ്പിക്കുന്നത്.' ഗാനത്തിന് ആമുഖമായി വേണുഗോപാൽ പറയുന്നു.

ജി. നിശീകാന്ത് രചിച്ച ഗാനം ജി. വേണുഗോപാലിനൊപ്പം ഗിരീഷ് നാരായണനും ബ്ലെസ്സി ദാസം ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആരോഗ്യപ്രവർത്തകർക്കുള്ള കൈനീട്ടമായി വിഷു ദിനത്തിൽ തിരുവനന്തപുരത്തെ കോവിഡ് കൺട്രോൾ മുറിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഗാനത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ച് റിലീസ് ചെയ്തു. പാട്ട് കാണാം... 

Tags:
  • Movies