Saturday 23 March 2019 04:34 PM IST : By സ്വന്തം ലേഖകൻ

യുദ്ധം വേണ്ട, സമാധാനം മാത്രം മതി; മാളവിക അനിൽകുമാർ പാടിയഭിനയിച്ച കിടിലൻ ആൽബം!

malavika-music-album

യുദ്ധം വേണ്ട, ലോകത്ത് സമാധാനം മാത്രം മതി! യുദ്ധത്തിനെതിരെ ഗായിക മാളവിക അനിൽകുമാർ പാടിയഭിനയിച്ച കിടിലൻ ആൽബം ശ്രദ്ധേയമാകുന്നു. ’ബോഗേന്ദ്രസായിനം’ എന്നു തുടങ്ങുന്ന മനോഹര ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.  സിനിമയെ വെല്ലുന്ന മേക്കിങ്ങാണ് ആൽബത്തിന്റെ മറ്റൊരു പ്രത്യേകത. മലയാളത്തിൽ ഇന്നുവരെ കാണാത്ത രീതിയിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്.

മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സിനിമാ സംവിധായകൻ ആന്റണി സോണിയാണ്. മഞ്ജു വാരിയരും ഷെയ്ൻ നിഗവും ഒരുമിച്ച് അഭിനയിച്ച C/O സൈറാ ബാനുവിന്റെ സംവിധായകനാണ് ആന്റണി സോണി. സ്റ്റാർ സിങ്ങറിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ഗായിക മാളവിക അനിൽകുമാർ. സ്റ്റാര്‍ സിംഗര്‍ സീസണ്‍ സെവനിലെ വിജയി കൂടിയായ മാളവിക തമിഴിലും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. വിഡിയോ കാണാം;