Monday 21 October 2019 10:09 AM IST : By സ്വന്തം ലേഖകൻ

അമ്മപ്പാട്ടിനൊപ്പം വീണ്ടും സിതാരയുടെ പൊന്നോമന! സാവന്‍ ഋതുവിന് കയ്യടിച്ച് സോഷ്യൽ മീഡിയ: പുതിയ വിഡിയോ വൈറൽ

savan-new

മലയാളത്തിന്റെ പ്രിയഗായികയാണ് സിതാര കൃഷ്ണകുമാര്‍. മികച്ച ഗാനങ്ങളും തന്റെതായ ആലാപന ശൈലിയുമായി ആസ്വാദകരുടെ ഹൃദയം കീഴടക്കിയ സിതാരയുടെ കുഞ്ഞു മകൾ സാവന്‍ ഋതുവും അമ്മയുടെ വഴിയെ സംഗീത രംഗത്തേക്ക് ചുവടു വച്ചു തുടങ്ങിയിരിക്കുന്നു. മകൾക്കൊപ്പം പാടുന്നതിന്റെ വിഡിയോ സിതാര സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആയിരുന്നു. ഉയരെയിലെ ‘നീ മുകിലോ...’ എന്നാരംഭിക്കുന്ന ഗാനവുമായാണ് ഇരുവരും ആസ്വാദകരെ തേടിയെത്തിയത്.

ഇപ്പോഴിതാ, മകൾക്കൊപ്പം വീണ്ടും പാട്ടുമായി എത്തിയിരിക്കുകയാണ് സിതാര. ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’യെന്ന ചിത്രത്തിലെ ‘പുലരിപ്പൂ പോലെ ചിരിച്ചും...’ എന്നു തുടങ്ങുന്ന ഗാനവുമായാണ് ഇത്തവണ ഇരുവരും എത്തിയിട്ടുള്ളത്. ഗാനം സിനിമയില്‍ പാടിയതും സിതാരയാണ്. കാര്‍ യാത്രയ്ക്കിടെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഫെയ്സ്ബുക്കില്‍ പുതിയ വിഡിയോയും തരംഗമായി മാറി.