Wednesday 09 October 2019 11:52 AM IST : By സ്വന്തം ലേഖകൻ

‘സ്നേഹിച്ചാല്‍ തിരിച്ച് സ്നേഹിക്കും... കടിക്കില്ല, വിശ്വസിക്കാം’! വിജയദശമി ആശംസകൾ നേർന്ന്, വേറിട്ട ചിത്രവുമായി ശോഭന

sobhana-new

വർഷങ്ങൾ നീണ്ട ഇടവേള അവസാനിപ്പിച്ച് പ്രിയതാരം ശോഭന വീണ്ടും മലയാള സിനിമയിലേക്കു മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായാണ് താരം അഭിനയിക്കുക. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഇപ്പോഴിതാ, വിജയദശമി ദിനത്തില്‍ താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താൻ വളർത്തുന്ന പട്ടിക്കുഞ്ഞുങ്ങളെയും കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രമാണ് വിജയദശമി ആശംസകള്‍ കുറിച്ച് താരം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

സ്നേഹിച്ചാല്‍ തിരിച്ച് സ്നേഹിക്കും കടിക്കില്ല, വിശ്വസിക്കാം... ഇങ്ങനെ പോകുന്നു കമന്റുകള്‍.

മുൻപും പട്ടിക്കുട്ടികൾക്കൊപ്പമുള്ള ചിത്രം ശോഭന പങ്കുവച്ചിട്ടുണ്ട്.