Monday 23 November 2020 01:11 PM IST : By സ്വന്തം ലേഖകൻ

മംമ്തയ്ക്കും ചെമ്പനുമൊപ്പം 'അൺലോക്കുമായി' സോഹൻ സീനുലാൽ ; പോസ്റ്റർ പുറത്തിറക്കി മമ്മൂട്ടി

ususu

സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'അണ്‍ലോക്ക്'ന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫെയ്സ്ബുക്  പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. മംമ്ത മോഹൻദാസും ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡബിൾസ്, വന്യം എന്നീ സിനിമകൾക്ക് ശേഷം സോഹൻസീനുലാൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് അൺലോക്ക്. മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് നിര്‍മ്മാണം.