Monday 27 January 2020 09:26 AM IST : By സ്വന്തം ലേഖകൻ

‘എന്റെ അച്ഛയ്ക്കു വേണ്ടി ചാവാൻ പറഞ്ഞാലും ഞാൻ ചാവും, അച്ഛയെ ആരും കുറ്റപ്പെടുത്തരുത്’! സൂര്യ പറഞ്ഞത് പച്ചക്കള്ളം: നിറകണ്ണുകളോടെ സോമദാസിന്റെ മക്കൾ

somadas

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് സോമദാസ്. അടുത്തിടെ സോമദാസ് വീണ്ടും വാർത്തകളിൽ നിറഞ്ഞത് ‘ബിഗ് ബോസ് – സീസൺ ടു’വിൽ മത്സരാർത്ഥിയായതോടെയാണ്. ‘ബിഗ് ബോസി’ൽ സോമദാസിന്റെ ചില തുറന്നു പറച്ചിലുകൾ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു.

തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് രണ്ടു പെൺമക്കളെ ഭാര്യയിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സോമനാഥ് പറഞ്ഞത്. എന്നാൽ ഇക്കാര്യം തെറ്റാണെന്നും തന്റെ മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടു കൊടുത്തിട്ടില്ലെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ സോമദാസിന്റെ ആദ്യ ഭാര്യ സൂര്യ തിരിച്ചടിച്ചതോടെ ചർച്ച ദിശമാറി. സോമദാസിനെതിരെ പരസ്ത്രീ ബന്ധം ഉൾപ്പടെ ഗുരുതര ആരോപണങ്ങളാണ് സൂര്യ ഉയർത്തിയത്.

ഇപ്പോഴിതാ, വിവാദത്തില്‍ സൂര്യയെ തള്ളി, സോമദാസിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോമദാസിന്റെ പെൺമക്കൾ. സൂര്യ പറയുന്നത് പച്ചക്കള്ളമാണെന്നും സോമദാസിനെതിരെയുള്ള ആരോപണങ്ങൾ വെറുതെയാണെന്നും മക്കൾ ഫെയ്സ്ബുക്ക് വിഡിയോയിൽ പറയുന്നു.

‘‘അവര്‍ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തിൽ എനിക്ക് അറിയില്ല. അവർ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാൻ പറഞ്ഞാലും ഞാൻ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും. അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവർ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാൻ നോക്കരുത്’’.– നിറകണ്ണുകളോടെ മൂത്ത മകൾ പറയുന്നു.

ഈ വിഡിയോ ഇതിനകം വൈറലാണ്.