Wednesday 26 September 2018 02:48 PM IST : By സ്വന്തം ലേഖകൻ

‘തായ്ക്വോന്ദോ’യിൽ ഡോക്ടറേറ്റ് നേടി സോനു സൂദ്

so

ഹിന്ദി,തമിഴ്,തെലുങ്ക് സിനിമകളിൽ പ്രതിനായക–സ്വഭാവ കഥാപാത്രങ്ങളായി തിളങ്ങുന്ന മസിൽ മാനാണ് സോനു സൂദ്. ആരോഗ്യ–ആയോധന മേഖലകളിൽ കടുത്ത ശ്രദ്ധ പുലർത്തുന്ന സോനുവിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരിക്കുകയാണ് തായ്ക്വൊന്ദൊ ഫെഡറേഷൻ ഓഫ് ഇന്ത്യ.

ദ്രുതഗതിയിലുള്ള ചലന വിദ്യകൾക്ക് പേരു കേട്ട കൊറിയൻ ആയോധനകലയായ തായ്ക്വോന്ദോയ്ക്ക് സോനു നൽകിയ മഹത്തായ സംഭാവനകളും പിന്തുണയും പരിഗണിച്ചാണ് താരത്തിന് ഈ ബഹുമതി. 107-ാമത് രാജ്യാന്തര ക്യോരുഗി റെഫെറീ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ, തായ്ക്വൊന്ദൊ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പ്രഭാത് ശർമയുടെ സാന്നിധ്യത്തിൽ സോനു ആദരം ഏറ്റുവാങ്ങി.

“ആരോഗ്യവാന്മാരായ നിങ്ങളെയെല്ലാം ഇങ്ങനെ ഒന്നിച്ച് കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. രാജ്യത്തെ എല്ലാ തായ്ക്വോന്ദൊ വിദഗ്ധരെയും ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന സംഘാടകർക്കും തായ്ക്വൊന്ദൊ ഫെഡറേഷനും നന്ദി”, എന്നായിരുന്നു ആദരം ഏറ്റുവാങ്ങിയ 45 കാരനായ സോനുവിന്റെ പ്രതികരണം.