Friday 02 November 2018 06:22 PM IST : By സ്വന്തം ലേഖകൻ

ചാക്കോച്ചന് പിറന്നാൾ സിനിമകളുമായി സൗബിനും ജോൺ പോളും ; ഏറ്റവും മികച്ച ജന്മദിന സമ്മാനമെന്ന് താരം

chackoz

ചാക്കോച്ചന്റെ ജൻമദിനത്തിൽ ഇരട്ടിമധുരമായി താരത്തിന്റെ രണ്ട് ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടു.സൗബിൻ ഷാഹിറും ജോൺ പോളും സംവിധാനം ചെയ്യുന്ന പുതിയ ചിത്രങ്ങളിൽ ചാക്കോച്ചനാണ് നായകൻ. താരം തന്നെയാണ് ഈ വാർത്ത ആരാധകരുമായി പങ്ക് വച്ചത്.

“2019 എനിക്കേറെ എക്സൈറ്റ്മെന്റ് നൽകുന്ന രണ്ടു പുതിയ ചിത്രങ്ങൾ ഞാൻ അനൗൺസ് ചെയ്യുകയാണ്. എന്റെ പ്രിയ സുഹൃത്തുക്കളും പ്രതിഭകളും സംവിധായകരുമായ
സൗബിൻ ഷാഹിർ പറവയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജോൺ പോൾ ഗപ്പിയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഞാനെത്തുന്നു. എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം,” എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്.

പറവയാണ് സൗബിന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഗപ്പിയുടെ സംവിധായകനായ ജോൺ പോളിന്റെ പുതിയ ചിത്രമായ അമ്പിളിയിൽ സൗബിനാണ് നായകൻ.
ഇരുവരുടെയും കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളുടെ കൂടുതൽ വിശേഷങ്ങൾ ഉടൻ പുറത്ത് വരും.