Wednesday 01 July 2020 12:42 PM IST : By സ്വന്തം ലേഖകൻ

‘കൈവിട്ട് സൈക്കിൾ ചവിട്ടാന്‍ പറ്റുമോ സക്കീർ ഭായിക്ക്...’! സൗബിന്റെ വിഡിയോ വൈറൽ

soubin

മലയാളത്തിന്റെ പ്രിയതാരമാണ് സൗബിൻ ഷാഹിർ. അഭിനയത്തിലും സംവിധാനത്തിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച സൗബിൻ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്ക സൗബിന്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, സൗബിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് ആരാധകർക്കിടയിൽ വൈറൽ. കൈവിട്ട് സൈക്കിൾ ഓടിക്കുകയാണ് വിഡിയോയിൽ സൗബിൻ. നിരവധി കമന്റുകളും ലൈക്കുകളുമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.