Friday 14 June 2019 09:11 AM IST : By സ്വന്തം ലേഖകൻ

ഇവനാണ് സൗബിന്റെ ഒർഹാൻ! മകന്റെ ചിത്രം പങ്കുവച്ച് താരം: ആഘോഷമാക്കി ആരാധകർ

saubin

മകന്റെ ചിത്രം പങ്കുവച്ച് സൗബിൻ ഷാഹിർ. ഒരു മാസം പ്രായമായ കുഞ്ഞു മകൻ ഒർഹാന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുറത്തുവിട്ടത്. സൗബിനും ഭാര്യ ജാമിയയും മകനെ എടുത്തു കൊണ്ടു നിൽക്കുന്ന ഈ ചിത്രം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി.

സൗബിൻ ചിത്രം പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, വിനയ് ഫോർട്ട് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിനു താഴെ പ്രതികരണവുമായി എത്തി.

2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം.

അഭിനയത്തിലും സംവിധാനത്തിലും മലയാളിയുടെ ഇഷ്ടം നേടി മുന്നേറുന്ന സൗബിൻ, സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി.

ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും സൗബിനാണ് നായകൻ. ഒപ്പം കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലുമാണ് താരം.