Tuesday 20 October 2020 09:26 AM IST : By സ്വന്തം ലേഖകൻ

‘കണ്ടം ബച്ച കോട്ട്’ വന്നപ്പോൾ മലയാള സിനിമ കളർ ആയി,‘ജാമു’ വന്നപ്പോൾ എന്റെ ജീവിതവും...! പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് സൗബിൻ

soubin

ഭാര്യ ജാമിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ ചിത്രവും കുറിപ്പും പങ്കുവച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ.

‘കണ്ടം ബച്ച കോട്ട് ‘വന്നപ്പോൾ മലയാള സിനിമ കളർ ആയി. ‘ജാമു’ വന്നപ്പോൾ എന്റെ ജീവിതവും കളർ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ. ജന്മദിനാശംസകൾ ജാമൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു’.– സൗബിൻ കുറിച്ചു.

സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.