Friday 31 July 2020 09:18 AM IST : By സ്വന്തം ലേഖകൻ

‘ഇനിയൊരിക്കലും കാണാനും തൊടാന്‍ പറ്റില്ല... ഞാന്‍ എന്നും എന്നും സ്‌നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി...’! അച്ഛന്റെ ഓർമകളിൽ സൗഭാഗ്യ

sowbhagya

അച്ഛന്റെ ഓർമകളിൽ നർത്തകിയും നടി താരാകല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ്. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറൽ ആണ്.

നിങ്ങള്‍ ഒരുപാട് ദൂരെ... ശരിക്കും ഒരുപാട് ദൂരെ... ഇനിയൊരിക്കലും വീണ്ടും കാണില്ല... ഒരിക്കലും തൊടാന്‍ പറ്റില്ല. പക്ഷേ ഞാന്‍ എന്നും എന്നും സ്‌നേഹിച്ചുകൊണ്ടേയിരിക്കും ഡാഡി... എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

അച്ഛനെ കുറിച്ചുളള ഓര്‍മ്മകള്‍ മുന്‍പും സൗഭാഗ്യ പങ്കുവച്ചിരുന്നു.