Friday 18 June 2021 10:00 AM IST : By സ്വന്തം ലേഖകൻ

അർജുന്റെ അച്ഛനും ചേട്ടത്തിയമ്മയും ഞങ്ങളെ വിട്ടു പോയി! ഹൃദയം തകർന്ന് സൗഭാഗ്യ: സങ്കടക്കടലിൽ കുടുബം

soubhgya

മലയാളത്തിന്റെ പ്രിയതാരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെത്. താരത്തിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും സൗഭാഗ്യയുടെ ജീവിത പങ്കാളി അർജുൻ സോമശേഖറും ആരാധകർക്ക് പ്രിയങ്കരരാണ്. നർത്തകിയായ സൗഭാഗ്യ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. അർജുൻ നൃത്തത്തിനൊപ്പം അഭിനയ മേഖലയിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എന്നാൽ ഏറെ വേദന നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് അർജുന്റെ കുടുംബം ഇപ്പോൾ കടന്നു പോകുന്നത്. അർജുന്റെ അച്ഛനും ചേട്ടന്റെ ഭാര്യയും മരണപ്പെട്ടു. ഇതിന്റെ വേദന പങ്കുവച്ച് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് നൊമ്പരമുണർത്തുന്നതാണ്. അർജുന്റെ കുടുംബ ചിത്രം പങ്കുവച്ചാണ് സൗഭാഗ്യയുടെ പോസ്റ്റ്.

ജീവിതം പ്രവചനാതീതവും വിചിത്രവുമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ വിലയേറിയ രണ്ട് തൂണുകൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്റെ ചേട്ടത്തിയമ്മയും ഭർതൃപിതാവും... എന്നാണ് പോസ്റ്റിൽ സങ്കടത്തോടെ സൗഭാഗ്യ കുറിച്ചിരിക്കുന്നത്.