Tuesday 24 March 2020 02:15 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങൾ സുരക്ഷിതരായിരിക്കൂ...’! ആരോഗ്യരംഗത്ത് സജീവസാന്നിധ്യമായി മുകേഷിന്റെ മകനും! വിഡിയോ പങ്കുവച്ച് ശ്രാവൺ

sravan

ലോകം മുഴുവൻ കൊറോണ വൈറസ് ബാധയുടെ ഭീതിയിലാണ്. കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെയും മുൻകരുതലിലൂടെയുമേ വൈറസ് വ്യാപനത്തെ തടയാൻ കഴിയൂ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ കൃത്യമായ ബോധവൽക്കരണവുമായി സോഷ്യൽ മീഡിയയില്‍ സജീവമാണ്.

ഇപ്പോഴിതാ, നടന്‍ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമായ ഡോക്ടർ ശ്രാവൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയും വൈറലാകുന്നു. യു.എ.ഇയിൽ ഡോക്ടർ ആയി ജോലി ചെയ്യുന്ന സണ്ണി എന്ന ശ്രാവൺ കൊറണയുടെ ലക്ഷണങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുമാണ് വിഡിയോയിൽ പറയുന്നത്.

വിഡിയോ ഇതിനോടകം വൈറലാണ്.