Friday 11 January 2019 03:35 PM IST : By സ്വന്തം ലേഖകൻ

‘ശ്രീദേവി’ ഉടൻ സിനിമയാകില്ല; വിശദീകരണവുമായി ബോണി

sree-new

ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തെത്തുടർന്ന്, താരത്തിന്റെ ജീവിതകഥ സിനിമയാക്കുന്നുവെന്ന വാർത്തകള്‍ സജീവമായിരുന്നു. ഭാര്യയുടെ ജീവിത ചിത്രം ശ്രീയുടെ ഭർത്താവും പ്രമുഖ നിർമ്മാതാവുമായ ബോണി കപൂർ നിർമ്മിക്കുന്നുവെന്നതായിരുന്നു അതിന്റെ ഹൈലൈറ്റ്.

എന്നാൽ ഇത്തരം ഊഹാപോഹങ്ങളുടെ മുനയൊടിച്ച്, വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി ബോണി രംഗത്തെത്തിയിരിക്കുന്നു.‘‘അങ്ങനെയൊരു പദ്ധതിയില്ല. മറ്റാരും ദുരുപയോഗം ചെയ്യാതിരിക്കാനും പകർപ്പവകാശം ലംഘിക്കപ്പെടാതിരിക്കാനും ഞാൻ ടൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത്രമാത്രം’’. – ബോണി പറയുന്നതിങ്ങനെ.

‘‘ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലല്ലോ. പക്ഷെ ഇപ്പോൾ ഞാനതിനില്ല’’.– ബോണി വ്യക്തമാക്കുന്നു.

1996ലായിരുന്നു ശ്രീദേവി - ബോണി വിവാഹം. ജാൻവിയും ഖുശിയുമാണ് ഇവരുടെ മക്കൾ. ജാൻവി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഖുഷിയും ഉടൻ സിനിമയിലേക്കെത്തുമെന്നാണ് വാർത്തകൾ.

ശ്രീദേവിയെ ദുബായിയിലെ ഹോട്ടൽ മുറിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 54 വയസ്സായിരുന്നു.
അടുത്തിടെ പുറത്തു വന്ന ഷാരൂഖ് ഖാൻ ചിത്രം സീറോയിലാണ് ഏറ്റവും ഒടുവിലായി ശ്രീദേവി അഭിനയിച്ചത്. അതിഥി വേഷമായിരുന്നു ഇതിൽ.