Thursday 07 July 2022 09:32 AM IST : By സ്വന്തം ലേഖകൻ

കറുത്ത കാറിലെത്തിയ ആള്‍ എന്ന് കുട്ടികളുടെ മൊഴി: തെളിവായത് സിസിടിവി ദൃശ്യങ്ങള്‍

sreejith-ravi-2

കുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവിക്കെതിരെ ചുമത്തിയത് പോക്സോ കേസ്. തൃശൂർ വെസ്റ്റ് പൊലീസ് ആണ് താരത്തെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കും.

നാലാം തീയതി വൈകിട്ട് തൃശൂരിലെ ഒരു പാർക്കിനു സമീപം വച്ചാണ് പരാതിക്കിടയായ സംഭവം. പതിനാലും ഒമ്പതും വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്‍ശനം. കറുത്ത കാറിലെത്തിയ ആള്‍ എന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോടു പറഞ്ഞിരുന്നു.

അയ്യന്തോള്‍ എസ്.എന്‍. പാര്‍ക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ തെളിവായത്. കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം ശ്രീജിത്തിലേക്ക് എത്തുകയായിരുന്നു.

ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. സമാനമായ കേസിൽ മുൻപ് പാലക്കാട്ടു നിന്നു ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്.