Thursday 05 December 2019 09:30 AM IST : By സ്വന്തം ലേഖകൻ

ശ്രീമയി വരുന്നു, ‘കിസ’ യിലൂടെ! താരപുത്രിയുടെ അരങ്ങേറ്റം ഉടൻ: ചിത്രം പ്രഖ്യാപിച്ചു

sreemayi-new

അന്തരിച്ച നടി കൽപ്പനയുടെയും സംവിധായകൻ അനിലിന്റെയും മകളാണ് ശ്രീമയി. കൽപ്പനയുടെ മരണ ശേഷം ശ്രീമയി നായികയായി ഒരു സിനിമ വരുന്നു എന്ന വാർത്ത സജീവമായിരുന്നു എങ്കിലും ചിത്രം യാഥാർത്ഥ്യമായില്ല. എന്നാലിപ്പോൾ വർഷങ്ങൾക്കു ശേഷം ശ്രീമയി നായികയാകുന്ന ഒരു ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.

നവാഗതനായ മഹറൂഫ് സംവിധാനം ചെയ്യുന്ന ‘കിസ’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. അനാര്‍ക്കലി മരക്കാര്‍, ഹരികൃഷ്ണ്‍, സുധീഷ്, ഇര്‍ഷാദ്, മേഘ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മിറാക്കിള്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്.

വിഷ്ണു രവി തിരക്കഥയും സംഭാഷണവും തയാറാക്കുന്നു. തലശ്ശേരിയും മൈസൂരുമാണ് പ്രധാന ലൊക്കേഷനുകൾ. അടുത്ത വര്‍ഷം ജനുവരിയിൽ ഷൂട്ടിങ് ആരംഭിക്കും.

കല്‍പ്പനയുടെ അപ്രതീക്ഷിത മരണം കേരളത്തെ ഞെട്ടിച്ചിരുന്നു. ഹൈദരാബാദില്‍ ചിത്രീകരണത്തിനായി പോയപ്പോഴാണ് നടി മരിക്കുന്നത്.