Wednesday 09 October 2019 03:10 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് പശ്ചാത്താപമില്ല... അതൊരു നല്ല അനുഭവമായിരുന്നു, ഒരുപാട് കാര്യങ്ങൾ പഠിച്ചു! പ്രണയത്തകർച്ചയെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രുതി

sruthi-new

കാമുകൻ മൈക്കിൾ കോർസലെയുമായി യുവനായിക ശ്രുതി ഹാസൻ വേർപിരിഞ്ഞത് വലിയ വാർത്തയായിരുന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വേർപിരിയൽ. ഇപ്പോഴിതാ, പ്രണയ തകർച്ചയ്ക്കുശേഷമുളള ജീവിതത്തെക്കുറിച്ചും മൈക്കിളുമായുളള പ്രണയത്തെക്കുറിച്ചും ഒരു ഷോയിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി.

ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നും ശ്രുതി പറഞ്ഞു. വളരെ കൂളും നിഷ്കളങ്കയുമായ വ്യക്തിയാണ് താൻ. ഇതറിയാവുന്നതുകൊണ്ടുതന്നെയാണ് തനിക്കു ചുറ്റുമുളളവർ തന്റെ മേൽ അധികാരം കാണിക്കുന്നതെന്നും അവർ പറയുന്നു.

പ്രണയം തകർന്നെങ്കിലും നിരാശയോ പശ്ചാത്താപമോ ഇല്ലെന്ന് ശ്രുതി. ‘‘എനിക്കതിൽ പശ്ചാത്താപമില്ല. എന്നെ സംബന്ധിച്ച് അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിച്ചു. ഞാനെപ്പോഴും ജീവിതത്തിലെ ഒരേയൊരു പ്രണയത്തിനായാണ് കാത്തിരുന്നത്. ദീർഘകാലം കാത്തിരുന്ന ആ പ്രണയം ഇതായിരുന്നുവെന്നു പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു”.– ശ്രുതി മനസ്സ് തുറന്നു.

ലണ്ടൻ സ്വദേശിയായ മൈക്കിൾ കോർസലെ തിയേറ്റർ ആർട്ടിസ്റ്റും സംഗീതജ്ഞനുമാണ്.