Wednesday 03 April 2019 04:10 PM IST : By സ്വന്തം ലേഖകൻ

‘ധൃതിയില്ല, വേണമെന്നു തോന്നിയാല്‍ അപ്പോള്‍ മാത്രം’! വിവാഹ വാർത്തകളോട് പ്രതികരിച്ച് ശ്രുതി ഹാസൻ

sruthi-new

ഇംഗ്ലീഷ് നടനും സുഹൃത്തുമായ മൈക്കിൾ കൊർസലെയുമായി ശ്രുതി ഹാസൻ പ്രണയത്തിലാണെന്ന വാർത്തകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഏതഭിമുഖത്തിലും ഇതുമായി ബന്ധപ്പെട്ടോ, അല്ലെങ്കിൽ വിവാഹം എന്നുണ്ടാകുമെന്ന തരത്തിലോ ഒരു ചോദ്യം ശ്രുതി നേരിടാറുമുണ്ട്. ഇടയ്ക്കിടെ ശ്രുതിഹാസൻ വിവാഹിതയാകുന്നു എന്ന തരം വാർത്തകളും സജീവമാകും. അടുത്തിടെയും അങ്ങനെയൊരു അഭ്യൂഹമുണ്ടായിരുന്നു. ആ പ്രചരണം ശക്തമായതോടെ, വിവാഹ കാര്യത്തിൽ പുതിയ വിശദീകരണവും മറുപടിയുമായി ശ്രുതി വീണ്ടുമെത്തിയിരിക്കുകയാണ്.

വിവാഹമെന്നത് മറ്റുള്ളവരെ പോലെയുള്ളതല്ല തനിക്കെന്നും ഉടൻ വിവാഹിതയാകില്ലെന്നും ശ്രുതി വ്യക്തമാക്കുന്നു. ‘‘വിവാഹിതയാകാൻ ധൃതിയില്ല. വിവാഹം വേണമെന്ന് തോന്നിയാല്‍ അപ്പോള്‍ മാത്രം. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. ഒരു ബന്ധവും ഒരു നിശ്ചിതസമയത്ത് വിവാഹത്തില്‍ എത്തിക്കണമെന്നില്ല’’- ശ്രുതി പറയുന്നു.

പുതിയ സിനിമകളുടെയും സംഗീതപരിപാടികളുടെയും തിരക്കിലാണിപ്പോൾ ശ്രുതി.