Monday 22 April 2019 02:04 PM IST : By സ്വന്തം ലേഖകൻ

ആ വാക്കിന് ഇനി അതല്ല അർത്ഥം! വൈറലായി ശ്രുതിയുടെ ‘ബി ദി ബിച്ച്’: കാണാതെ പോകരുത് ഈ വിഡിയോ

sruthi-new

ഫെമിനിസം ഒരു വെറും വാക്കോ ശബ്ദമോ മാത്രമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ശ്രുതി ഹാസന്‍ തന്റെ പുതിയ വിഡിയോയില്‍. ‘ബി ദി ബിച്ച്’ എന്നു പേരിട്ടിരിക്കുന്ന ഈ വിഡിയോയില്‍, തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചിലർ ഉപയോഗിക്കുന്ന വാക്കിനെക്കുറിച്ചാണ് പറയുന്നത്.

മറ്റുള്ളവര്‍ ഭയപ്പെടുകയോ അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതോ ആയ സ്ത്രീകളെ ഇകഴ്ത്തി കാണിക്കുന്നതിനായാണ് ആളുകൾ പൊതുവില്‍ ബിച്ച് എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന് ശ്രുതി പറയുന്നു.

ഈ വാക്ക് ഉപയോഗിച്ച് സ്ത്രീകളെ കളങ്കപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്ന എല്ലാവരേയും പരിഹസിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ് ശ്രുതിയുടെ വിഡിയോ. ഈ വാക്കിനെക്കുറിച്ചുള്ള പൊതു അവബോധത്തെ തിരുത്തി അതിനെ പുനരാഖ്യാനം ചെയ്യാനും പുതിയൊരു മാനം നല്‍കാനും താരം ശ്രമിച്ചിരിക്കുന്നു.
ഇതിനോടകം വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പലതരത്തിലുള്ള അധിക്ഷേപങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള സ്ത്രീകളെ ധാര്‍മികമായി ഉയര്‍ത്തുക എന്നതാണ് ‘ബി ദി ബിച്ച്’ എന്ന വിഡിയോ സീരീസിന്റെ ലക്ഷ്യം.
ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഇതിന് പിന്തുണയുമായി എത്തിക്കഴിഞ്ഞു.
പെണ്‍കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്കിനേക്കുറിച്ചു കൂടി ഈ വിഡിയോ ഓർമ്മിപ്പിക്കുന്നു.