Monday 17 February 2020 10:21 AM IST : By സ്വന്തം ലേഖകൻ

‘ഏഴാമത്തെ തവണ എന്റെ ദൈവമേ ശല്യമൊന്ന് ഒഴിഞ്ഞുകിട്ടട്ടേ എന്ന് വിചാരിച്ച് യെസ് പറഞ്ഞു’! പ്രണയകഥ തുറന്നു പറഞ്ഞ് ശ്രുതി

sruthi

മലയാള സിനിമയിൽ പുതുതലമുറയിലെ ശ്രദ്ധേയസാന്നിധ്യമാണ് ശ്രുതി രാമചന്ദ്രൻ. താരം നായികയായ അന്വേഷണം ഉൾപ്പടെയുള്ള ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. അധ്യാപിക കൂടെയാണ് ശ്രുതി. തിരക്കഥാകൃത്ത് ഫ്രാൻസിസ് തോമസ് ആണ് ശ്രുതിയുടെ ഭർത്താവ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്.

ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ് ശ്രുതി.

ഫ്രാന്‍സിസാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ഏഴ് തവണ ചോദിച്ചു. ആറ് തവണ ഞാന്‍ നോ പറഞ്ഞു. ഏഴാമത്തെ തവണ എന്റെ ദൈവമേ ശല്യമൊന്ന് ഒഴിഞ്ഞുകിട്ടട്ടേ എന്ന് വിചാരിച്ച് യെസ് പറഞ്ഞു. ആറ് തവണയും പറഞ്ഞപ്പോള്‍ ഞാന്‍ സ്കൂള്‍ കഴിഞ്ഞിട്ടേ ഉള്ളൂ. ആ സമയത്ത് റിലേഷന്‍ഷിപ്പ് വേണോ എന്നായിരുന്നു പേടി. ശ്രുതി മനസ്സ് തുറന്നു.

എനിക്ക് അവനെ ഇഷ്ടമാണ്. അതില്‍ ഒരു സംശയവുമില്ല. ഫ്രാൻസിസ് തന്റെ നല്ല സുഹൃത്ത് കൂടിയാണെന്ന് താരം പറയുന്നു.