Thursday 16 January 2020 12:30 PM IST : By സ്വന്തം ലേഖകൻ

നിറചിരിയോടെ താരരാജാക്കൻമാർ ഒരു ഫ്രെയിമിൽ! സ്റ്റാർ സെൽഫി ഏറ്റെടുത്ത് ആരാധകർ

selfie-new

മലയാളത്തിന്റെ താരരാജാക്കൻമാർ ഒരു ഫ്രെയിമിൽ ഒന്നിക്കുന്ന തകർപ്പൻ സെൽഫി പങ്കുവച്ച് ഉണ്ണി മുകുന്ദൻ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ, സിദ്ദിഖ്, ജയറാം, ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് സെൽഫിയിൽ. മമ്മൂട്ടിയാണ് സെൽഫി പകർത്തിയിരിക്കുന്നത്. ഇവർ ഒന്നിച്ച ഒരു സൗഹൃദക്കൂട്ടായ്മയിൽ നിന്നു പകർത്തിയതാണ് ഈ സെൽഫി.

ഈ തകർപ്പന്‍ സെൽഫി ഇതിനകം വൈറൽ ആണ്. പ്രിയ താരങ്ങൾ ഒരു ഫ്രെയിമിൽ ഒന്നിച്ചത് ആരാധകരെയും ആവേശത്തിലാഴ്ത്തി.