Saturday 30 January 2021 10:50 AM IST : By സ്വന്തം ലേഖകൻ

പുരസ്ക്കാരത്തിളക്കത്തിൽ പ്രിയതാരങ്ങൾ! സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു

award ചിത്രം - ആർ.എസ്.ഗോപൻ, മനോരമ

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. ടാഗോർ തിയറ്ററിൽ വച്ച്, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് അവാർഡുകൾ നൽകി. ചടങ്ങിൽ മന്ത്രി‌മാരായ എ.കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജൻ എന്നിവരും പങ്കെടുത്തു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടിയ സുരാജ് വെഞ്ഞാറമ്മൂട്, ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട കനി കുസൃതി, പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി നിവിൻ പോളി, ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരി, മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നേടിയ സ്വാസിക അഭിനയത്തിന് പ്രത്യേക ജൂറി പരമാർശം നേടിയ അന്ന ബെന്‍ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് ഫാസിലിനു വേണ്ടി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ ഏറ്റു വാങ്ങി. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്.