Monday 31 May 2021 09:09 AM IST : By സ്വന്തം ലേഖകൻ

‘ഒരമ്മ പെറ്റ അളിയൻമാരാണെന്നെ പറയൂ...’! സെൽഫ് ട്രോളുമായി സുബി: കമന്റുകളുമായി ആരാധകർ

subi

മലയാളത്തിന്റെ പ്രിയതാരമാണ് സുബി സുരേഷ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോഴിതാ, സോ‌ഷ്യൽ മീഡിയയിൽ സുബി പങ്കുവച്ച ഒരു ചിത്രമാണ് വൈറൽ.‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ സലിം കുമാർ അവതരിപ്പിച്ച ഡാൻസ് മാസ്റ്റർ വിക്രം എന്ന കഥാപാത്രത്തിന്റെ ലുക്കിനോട് സാമ്യമുള്ള തന്റെ ഒരു ചിത്രമാണ് ‘വിക്രം ഏലിയാസ് ജാക്സണ്‍ ഏലിയാസ്’ എന്ന കുറിപ്പോടെ സുബി പങ്കു വച്ചിരിക്കുന്നത്.

സുബിയുടെ ഈ സെൽഫ് ട്രോൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘സലിം കുമാറിന്റെ അനിയത്തി ആണല്ലേ ?, ഒരമ്മ പെറ്റ അളിയൻമാരാണെന്നെ പറയൂ’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.