Monday 18 March 2019 03:14 PM IST : By സ്വന്തം ലേഖകൻ

‘‘വീട്ടിലുള്ളപ്പോൾ ലാലേട്ടന്‍ അടുക്കളയിൽ കയറും, പ്രണവും ഒപ്പം കൂടും’’! ലാലേട്ടന്റെ കൊതിപ്പിക്കുന്ന ഭക്ഷണശീലങ്ങളെക്കുറിച്ച് സുചിത്ര: വിഡിയോ

lal-new

ലാലേട്ടന്റെ മെഗാ ഫെയ്സ്ബുക്ക് ലൈവ് ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ഫെയ്സ്ബുക്കിന്റെ ഹൈദരാബാദ് ഓഫിസിൽ വച്ചു നടന്ന ലൈവിൽ സൂര്യ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ആന്റണി പെരുമ്പാവൂർ എന്നിവരൊക്കെ വിഡിയോ കോൾ വഴി ലാലേട്ടനുമായി സംവദിച്ചു. അതിൽ ഏറ്റവും വലിയ സർപ്രൈസുകളിലൊന്ന് ലേലേട്ടന്റെ നല്ല പാതിയായ സുചിത്ര മോഹൻലാലിന്റെ പങ്കാളിത്തമായിരുന്നു.

ഇരുവരുടെയും സംസാരത്തിനിടെ മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹ വിഡിയോയും പ്ലേ ചെയ്തിരുന്നു. വിഡിയോയിൽ സുചിത്ര മോഹൻലാലിന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചു പറഞ്ഞത് പ്രേക്ഷകർക്ക് വലിയ കൗതുകമായി.

കുക്ക് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ലാലേട്ടന്‍. വീട്ടിലുള്ളപ്പോൾ മിക്കവാറും എന്തെങ്കിലുമുണ്ടാക്കാൻ അടുക്കളയിൽ കയറും. പ്രണവും ചിലപ്പോൾ ഒപ്പം കൂടും. ലാലേട്ടന്‍ കഴിക്കുന്നത് കണ്ട് നിൽക്കുന്നവരെപ്പോലും കൊതിപ്പിക്കും. പ്ലേറ്റിൽ ഒന്നും ബാക്കിയുണ്ടാകില്ല. അത്രക്കും വൃത്തിയായി കഴിക്കുന്ന, ഏറെ ഭക്ഷണപ്രിയനായ ആളാണ് മോഹൻലാൽ എന്ന് സുചിത്ര പറയുന്നു.

ഈ ലൈവ് വിഡിയോ ഇതിനോടകം വൈറലാണ്. റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം ലൂസിഫറിനെക്കുറിച്ചുള്ള വിശേഷങ്ങൾ ലാലേട്ടൻ ലൈവിൽ പങ്കു വച്ചു.