Saturday 20 October 2018 11:44 AM IST : By സ്വന്തം ലേഖകൻ

’ഇത് തമാശയല്ല, ആക്രമണമായേ കാണാനാകൂ’; വംശീയാധിക്ഷേപത്തിൽ മനംനൊന്ത് സുഡാനി താരം

samuel-sudu

മലയാളികളായ ചിലർ നടത്തിയ വംശീയാധിക്ഷേപത്തിൽ മനംനൊന്ത് സുഡാനി താരം സാമുവൽ അബിയോള റോബിൻസൺ. താരത്തിന്റെ ഫെയ്സ്ബുക് പേജിലാണ് കടുത്ത വംശീയ അധിക്ഷേപത്തെ സംബന്ധിച്ചുള്ള കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. . ’ഓഫൻസീവ് മലയാളം െമമെ’ എന്ന ട്രോൾ പേജിലാണ് ആരോപണത്തിന് ആസ്പദമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ കാലിന് പരുക്കേറ്റ സാമുവലിന്റേയും നായകന്‍ സൗബിന്‍ ഷാഹിറിന്റേയും ചിത്രത്തോടൊപ്പമുള്ള പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, "ഒരു മൃഗത്തേയും ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അപായപ്പെടുത്തിയിട്ടില്ല. പക്ഷെ ഇതിനെക്കുറിച്ച് മറന്നിരിക്കുന്നു." ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം വഴി നിരവധിപേർ ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. സാമുവലിനെ ‍‌ടാഗ് ചെയ്താണ് പലരും ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

ജീവിതത്തിൽ താൻ അനുഭവിച്ചതില്‍ ഏറ്റവും പൈശാചികവും സങ്കടകരവുമായ വംശീയാധിക്ഷേപമാണ് ഇതെന്നാണ് സംഭവത്തെക്കുറിച്ച് സാമുവൽ പ്രതികരിച്ചത്. "മലയാളികളായ ഒരുപാട് നല്ല സുഹൃത്തുക്കൾ എനിക്കുണ്ട്. പക്ഷെ, ഇവിടുത്തെ ചില ആളുകൾ തന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരമാണ്. ഇത് തമാശയായി കാണാനാകുന്നില്ല, ആക്രമണമായേ കാണാനാകൂ..." - സാമുവൽ പ്രതികരിച്ചു.