Saturday 12 January 2019 05:39 PM IST : By സ്വന്തം ലേഖകൻ

സിക്സ് പായ്ക്ക് ഗറ്റപ്പില്‍ സുദേവിന്റെ ഡാൻസ്; വിഡിയോ വൈറൽ

sudev-new

ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയായിരുന്നു സുദേവ് നായരുടെ തുടക്കം. മോഡലിങ്ങിൽ നിന്ന് സിനിമയിലെത്തിയ സുദേവ്, ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളുമായി ഇൻഡസ്ട്രിയിൽ സജീവമായി. കരിങ്കുന്നം സിക്സസ്, എസ്ര, അനാർക്കലി എന്നീ ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളായിരുന്നു സുദേവിന്.

ഇപ്പോഴിതാ, സുദേവിന്റെ ഒരു ‘സിക്സ് പായ്ക്ക് ഡാൻസ്’ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹൃത്തിനോടൊപ്പമുള്ള ഈ ഡാൻസ് പെർഫോമൻസിൽ സിക്സ് പായ്ക്ക് ഗറ്റപ്പിലാണ് താരം. സുദേവിന്റെ, മൈക്കിൾ ജാക്സൺ സ്‌റ്റൈലിലുള്ള ചില സ്‌റ്റെപ്പുകളും വിഡിയോയിൽ കാണാം.

റിലീസിനൊരുങ്ങുന്ന മിഖായേലാണ് സുദേവിന്റെ പുതിയ ചിത്രം. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് സുദേവ്.