Saturday 16 October 2021 03:55 PM IST : By സ്വന്തം ലേഖകൻ

പുരസ്കാര തിളക്കത്തിൽ സുധീഷ്...മികച്ച സ്വഭാവ നടൻ ആയി പ്രിയതാരം

sudheesh3

അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ട് സുധീഷ് (ചിത്രം - എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം). ശ്രീരേഖയാണ് മികച്ച സ്വഭാവ നടി (ചിത്രം - വെയിൽ). മികച്ച ചിത്രസംയോജകന്‍–മഹേഷ് നാരായണന്‍, മികച്ച കഥാകൃത്ത് - സെന്ന ഹെഗ്‌ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം), മികച്ച ബാലതാരം പെൺ - അരവ്യ ശർമ (ചിത്രം- പ്യാലി), ഹലാൽ ലവ് സ്റ്റോറി, വെള്ളം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ഷഹബാസ് അമൻ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. സൂഫിയും സൂജാതയും ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ നിത്യ മാമ്മൻ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. സംഗീതസംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്കാരങ്ങൾ എം.ജയചന്ദ്രൻ നേടി. ചിത്രം–സൂഫിയും സുജാതയും. മികച്ച ഗാനരചയിതാവായി അൻവർ അലി തിരഞ്ഞെടുക്കപ്പെട്ടു.

പുരസ്‌കാരങ്ങള്‍ നേടിയവര്‍

മികച്ച നടൻ - ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി - അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം - ദ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം - ജിയോ ബേബി)
മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ (ചിത്രം - എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം - സെന്ന ഹെ​ഗ്ഡേ)
മികച്ച നവാഗത സംവിധായകന്‍ - മുസ്തഫ (ചിത്രം - കപ്പേള)
മികച്ച സ്വഭാവ നടൻ - സുധീഷ് (ചിത്രം - എന്നിവർ, ഭൂമിയിലെ മനോഹ​ര സ്വകാര്യം)
മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയിൽ)
മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)
മികച്ച ബാലതാരം ആൺ - നിരഞ്ജൻ. എസ് (ചിത്രം - കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ - അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് - സെന്ന ഹെഗ്‌ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം)

മികച്ച ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ് (ചിത്രം - കയറ്റം)

മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ് - അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍ - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ - ഷഹബാസ് അമന്‍
മികച്ച പിന്നണി ഗായിക - നിത്യ മാമന്‍ ഗാനം - വാതുക്കല് വെള്ളരിപ്രാവ് (ചിത്രം - സൂഫിയും സുജാതയും )