Wednesday 24 June 2020 02:13 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ പുതിയ ദൃശ്യഭംഗിയാകാൻ ‘സൂഫിയും സുജാതയും’!ട്രെയിലർ എത്തി

sufiyum-sujathayum

‘സൂഫിയും സുജാതയും’ ട്രെയിലർ എത്തി. തമിഴ് നടൻ ധനുഷ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തത്. ഒടിടി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. അതിഥി റാവു ഹൈദരിയാണ് നായിക.

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച്, ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ് സൂഫിയും സുജാതയും. ജൂലൈ മൂന്നാം തീയതി മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം റിലീസിനെത്തും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നരണിപ്പുഴ ഷാനവാസ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്ത് ആണ്.

സംഗീത സാന്ദ്രമായ പ്രണയ ചിത്രമാണ് സൂഫിയും സുജാതയും.