Wednesday 12 June 2019 10:37 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ നൃത്തച്ചുവടുകളുമായി സുഹാന; ആഘോഷമാക്കി ആരാധകർ: വിഡിയോ വൈറൽ

suhana-new

ബോളിവുഡിൽ തുടക്കം കുറിച്ചിട്ടില്ലെങ്കിലും ഏതൊരു ബോളിവുഡ് താരത്തോളവും പ്രശസ്തയാണ് കിങ് ഖാൻ ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. സോഷ്യൽ മീഡിയയിലും മറ്റുമായി ഇടയ്ക്കിടെ സുഹാനയുടെ ചിത്രങ്ങളും സുഹാനയുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ സുഹാനയുടെ ഒരു തകർപ്പൻ ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

നൃത്തച്ചുവടുകളുമായ് പാർട്ടിയിൽ തിളങ്ങുന്ന സുഹാനയുടെ വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹോളിവുഡ് താരം വിൽ സ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് സുഹാന ചുവട് വയ്ക്കുന്നത്. മ്യൂസിക് ആസ്വദിച്ച് ചുവട് വച്ച താരം തന്റെ നൃത്തം മൊബൈലിൽ പകർത്തുന്നത് കണ്ട് തടയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

സുഹാനയുടെ ബോളിവുഡ് പ്രവേശനം എന്നുണ്ടാകുമെന്ന ആകാംക്ഷ ഇപ്പോൾ അതിന്റെ തുമ്പത്താണ്.