Thursday 10 October 2019 12:21 PM IST : By സ്വന്തം ലേഖകൻ

‘13 വർഷം എന്റെ ഹൃദയത്തിൽ അവളെ ചേർത്തു വച്ചിരുന്നതാണത്, തിരികെത്തരണം പ്ലീസ്’! ഒടുവിൽ ആ നിധി സുനിലിന് തിരികെക്കിട്ടി

sunil-new

‘നന്ദി, സ്നേഹം, സന്തോഷം...നഷ്ടപ്പെട്ടു എന്നു കരുതിയ ആ മോതിരം എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. മനസ്സു നിറയെ സന്തോഷം’.

ഒടുവിൽ ആ ‘നിധി’ സുനിൽ കാര്യാട്ടുകരയ്ക്ക് തിരികെ കിട്ടിയിരിക്കുന്നു. അതിന്റെ സന്തോഷത്തിൽ അദ്ദേഹം കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലെ ആദ്യ വരികളാണ് മുകളില്‍.

പ്രശസ്ത ചലച്ചിത്ര സംവിധായകനായ സുനില്‍ കാര്യാട്ടുകര ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യ അണിയിച്ച വിവാഹ മോതിരം നഷ്പ്പെട്ടുവെന്ന് അറിയിച്ചും കിട്ടുന്നവർ തിരികെത്തരണമെന്ന് അഭ്യർത്ഥിച്ചും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. എന്തായാലും അതിന് ഗുണമുണ്ടായി. അപരിചിതനായ ഒരാൾ ആ മോതിരം അദ്ദേഹത്തിന്റെ വിട്ടിൽ എത്തി ഭാര്യയ്ക്ക് നൽകി. അതിന്റെ സന്തോഷത്തിൽ സുനിൽ കുറിച്ച പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും വൈറലാണ്.

1

sunil-new-2

2

sunil-new-1