Wednesday 12 June 2019 03:18 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ രോഗിയല്ല, കുടുംബം എന്നെ തിരിഞ്ഞു നോക്കിയില്ല’! തുറന്നടിച്ച് ഹൃത്വിക് റോഷന്റെ സഹോദരി

sunina-new

കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ സുനൈന കാൻസർ അതിജീവനത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു.

സുനൈനയ്ക്ക് ബൈപോളാർ അസുഖമാണെന്നും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നും കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്തകൾ വന്നിരുന്നു.

എന്നാൽ അത് വ്യാജമാണെന്നും താൻ ചികിത്സയിൽ അല്ലെന്നും വ്യക്തമാക്കി സുനൈന രംഗത്തെത്തി. കുടുംബത്തിനെതിരെയും സുനൈന ആരോപണമുന്നയിച്ചിട്ടുണ്ട്.

‘‘ഞാൻ ആശുപത്രിയിൽ അല്ല. ബൈപോളാർ ഡിസോർഡറുമില്ല. മരുന്ന് കഴിക്കുന്നുണ്ട് എന്നത് സത്യം. ഈ വാർത്ത പ്രചരിക്കുമ്പോൾ ഞാൻ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. തിരിച്ച് അച്ഛന്റെ വീട്ടിൽ എത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്’’.– സുനൈന പറഞ്ഞു.

‘‘ഒരുകാലത്ത് മദ്യത്തിന് അടിമയായിരുന്നു. ലണ്ടനിലെ ചികിത്സയില്‍ അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയിൽ കാൻസർ ആണെന്ന് അറിയുന്നത്. അദ്ദേഹത്തിന്റെ രോഗം ഭേദമാകാനുള്ള പ്രാർത്ഥനയിലാണ് ഞാൻ’’.– അവർ പറഞ്ഞു.

മാതാപിതാക്കൾക്കൊപ്പം ജീവിക്കുന്നത് നരകതുല്യമായിരുന്നുവെന്നും വാര്‍ത്തകൾ പ്രചരിച്ചപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും സുനൈന പറഞ്ഞു. മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുമ്പോൾ ഞാൻ ഒറ്റയ്ക്കാണെന്നും അവർ.