Saturday 17 November 2018 12:18 PM IST : By സ്വന്തം ലേഖകൻ

‘മലയാളത്തില്‍ ഇത്രയധികം പുരുഷകേസരിമാര്‍ ഉണ്ടായിട്ടും ചേട്ടനല്ലേ നറുക്ക് വീണത്’ ; സണ്ണി ലിയോണിന്റെ നായകനാകുന്നുവെന്ന വാർത്ത തള്ളി അജു

aju-new

സണ്ണി ലിയോണ്‍ നായികയായെത്തുന്ന ചിത്രത്തില്‍ താൻ നായകനായെത്തുന്നു എന്ന വാർത്തയോട് ‘സംഭവം കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നും, പക്ഷെ സത്യമല്ലെന്നും’ അജു വര്‍ഗീസിന്റെ പ്രതികരണം.

സണ്ണി ലിയോണിന് അജു വര്‍ഗീസ് നായകനാകുന്നുവെന്നും ചിത്രീകരണം ഗോവയില്‍ തുടങ്ങിയെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഫെയ്സ്ബുക്കിലായിരുന്നു അജുവിന്റെ പ്രതികരണം.

എന്നാൽ പോസ്റ്റിനു താഴെ ‘ഇനി ഇപ്പോ വാര്‍ത്ത സത്യമാണെങ്കില്‍ തന്നെ സന്തോഷമേ ഉള്ളൂ’ എന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ‘മലയാളത്തില്‍ ഇത്രയധികം പുരുഷകേസരിമാര്‍ ഉണ്ടായിട്ടും ചേട്ടനല്ലേ നറുക്ക് വീണത്’ എന്നും ചിലർ.