Thursday 14 February 2019 11:50 AM IST : By സ്വന്തം ലേഖകൻ

‘പ്രണയദിനം കൂടാനെത്തില്ല, വനിത ഫിലിം അവാർഡ്സിൽ കാണാം’; സണ്ണി ലിയോൺ പരിപാടിയിൽ നിന്നും പിൻമാറി

sunny

പ്രണയദിനത്തിൽ സണ്ണി ലിയോണിന്റെ കൊച്ചിയിലേക്കുള്ള വരവിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവർക്ക് നിരാശ.  ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് താരം വാലന്റൈൻസ് ഡേ നൈറ്റില്‍ നിന്നുംഅവസാന നിമിഷം പിൻമാറി.

ഇന്ന് വൈകീട്ട് കൊച്ചിയിൽ നടക്കുന്ന ഷോയിൽ നിന്നാണ് താരത്തിന്‍റെ പിന്‍മാറ്റം. ട്വിറ്ററിലൂടെയാണ് സണ്ണി ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.

‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റൈൻസ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത്’ സണ്ണി ലിയോൺ ട്വിറ്ററിൽ കുറിച്ചു. എന്നാൽ പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണമെന്നും സൂചനയുണ്ട്. എന്നാൽ മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന വനിതാ ഫിലിം അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.