Wednesday 15 May 2019 12:29 PM IST : By സ്വന്തം ലേഖകൻ

38 ൽ 18 ന്റെ അഴക്! സണ്ണി ലിയോണിന്റെ ഫിറ്റ്നസ് സീക്രട്ടും ഡയറ്റ് പ്ലാനുകളും ഇങ്ങനെ

sunny-new

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ 38-ാം ജൻമദിനം കഴിഞ്ഞ ആഴ്ചയായിരുന്നു. നാൽപ്പതിനോടടുത്തിട്ടും ഫിറ്റ്നസിൽ യാതൊരു വിട്ടുവീഴ്ചകൾക്കും തയാറാകാത്ത താരത്തിന്റെ അർപ്പണബോധത്തെയും ശരീര സൗന്ദര്യത്തെയും അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റുകളും പിറന്നാൾ ആശംസകളോടൊപ്പം വൈറലായിരുന്നു.

ഭക്ഷണത്തോട് താല്‍പര്യം ഉണ്ടെന്ന് സമ്മതിക്കുമ്പോഴും ശരിയായ ഡയറ്റ് പിന്തുടരുന്ന ആളാണ് താനെന്നാണ് ഇതിനു മറുപടിയായി സണ്ണി പറയുന്നത്.

കീറ്റൊജെനിക്ക് ഡയറ്റാണ് താരം പിന്തുടരുന്നത്. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കും. പ്രഭാത ഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട് മീല്‍ സ്ഥിരമാണ്. ഒപ്പം കൃത്യമായ ഡയറ്റ് പ്ലാനും ശരീര വ്യായാമവുമുണ്ട്.

അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതേസമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്.

പ്രാതലിനു ശേഷമുള്ള സമയം വ്യായാമത്തിന്റെതാണ്. യോഗ, ജോഗിങ് എന്നിവയും മുടക്കില്ല. എല്ലാ ദിവസവും അര മണിക്കൂറോളം സൈക്ലിങ്ങിനായും ചെലവഴിക്കും.

തന്റെ ജിം വർക്കൗട്ട് വിഡിയോകളും ചിത്രങ്ങളുമൊക്കെ സണ്ണി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.