Friday 01 February 2019 06:41 PM IST : By സ്വന്തം ലേഖകൻ

സണ്ണിയുടെ ‘ഹാന്‍ഡ്കഫ്’ ചലഞ്ച്! വൈറലായി വിഡിയോ

sunny

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചലഞ്ചുകളുടെ കുത്തൊഴുക്കാണ്. ദിനം പ്രതി വിവിധയിനം ചലഞ്ചുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും വൈറലാകുന്നതും. പ്രശസ്തരും സാധാരണക്കാരുമുൾപ്പടെ മിക്കവരും ഇത്തരം ചലഞ്ചുകൾ ഇരു കൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ടെന്‍ ഇയര്‍ ചലഞ്ചാണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ഇനം.

ഇപ്പോൾ തന്റെതായ ഒരു ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ ഗ്ലാമർ നായിക സണ്ണിലിയോൺ. ‘ഹാന്‍ഡ്കഫ്’ എന്നാണ് ഈ കിടിലന്‍ ചലഞ്ചിന് സണ്ണി നൽകിയിരിക്കുന്ന പേര്.

കൈകള്‍ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രത്യേകതരം വര്‍ക്കൗട്ടാണിത്. ഭര്‍ത്താവിന്റെ കൈപിടിച്ച് വര്‍ക്ക്ഔട്ട് ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്താണ് ഇൻസ്റ്റഗ്രാമിൽ സണ്ണി ഈ ചലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം സണ്ണിയുടെ ചലഞ്ച് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.