Monday 16 April 2018 02:04 PM IST : By സ്വന്തം ലേഖകൻ

ഈ ലോകത്തിന്റെ തിന്മയിൽ നിന്ന് എന്റെ പ്രാണന്റെ ഓരോ അണുവും നൽകി ഞാൻ സംരക്ഷിക്കും! സണ്ണി ലിയോണിന്റെ വാക്കുകൾ തീയാണ്

sunny_daughetr

കത്വയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിക്കു നേരിടേണ്ടി വന്ന സംഭവത്തിൽ ശ്രദ്ധേയമായ പ്രതികരണവുമായി നടി സണ്ണി ലിയോൺ. തന്റെ ദത്തുപുത്രി നിഷ കൗര്‍ വെബ്ബറിനെ ജാക്കറ്റിനുള്ളിൽ മാറോടു ചേര്‍ത്തു പിടിച്ച ചിത്രമാണ് സണ്ണി ട്വീറ്റ് ചെയ്തത്. ‘നിന്റെ സുരക്ഷയ്ക്കു വേണ്ടി ഞാന്‍ എന്റെ ജീവന്‍ തന്നെ നല്‍കും’ എന്ന കാപ്ഷനോടു കൂടി ചെയ്ത ട്വീറ്റ് സമൂഹം ഏറ്റെടുത്തിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്.

2017 ലായിരുന്നു സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേലും നിഷയെ ദത്തെടുത്തത്. പിന്നീട് ദമ്പതികൾക്ക് വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നു. നിഷയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു സണ്ണി ലിയോണ്‍ ഇട്ട പോസ്റ്റ് ഇങ്ങനെ.

എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ, ശരീരത്തിന്റെ ഓരോ അണുവിനാലും ഞാന്‍ നിന്നെ ഈ ലോകത്ത് ദുഷ്ടത ചെയ്യുന്ന ആരില്‍ നിന്നും എന്തില്‍ നിന്നും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണ്. നിന്റെ സുരക്ഷയ്ക്കു വേണ്ടി ഞാനെന്റെ ജീവന്‍ തന്നെ നല്‍കും. കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും ആപത്തുകളില്‍ നിന്നും ദുഷടന്മാരില്‍ നിന്നും സുരക്ഷിതത്വം അനുഭവപ്പെടണം. കുഞ്ഞുങ്ങളെ നമ്മളോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താം. എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കാം.