Monday 24 September 2018 01:45 PM IST : By സ്വന്തം ലേഖകൻ

അത് വല്ലാതെ അറപ്പുളവാക്കി; തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

sunny

ചുരുങ്ങിയ കാലത്തിനുള്ളിൽ ബോളിവുഡിൽ തന്റെതായ ഇടം കണ്ടെത്താൻ സണ്ണി ലിയോണിനായി. സ്വന്തമായ ഒരു ആരാധക വൃന്ദവും ഇപ്പോൾ താരത്തിനുണ്ട്. എന്നാൽ അടുത്തിടെ തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ താരം. ഒരേസമയം, ഗര്‍ഭിണിയാണെന്നും വിവാഹമോചിതയാകുന്നുവെന്നും തന്നെ കുറിച്ച് പ്രചരിച്ച വ്യാജ വാർത്തയാണ് ഏറ്റവും കൂടുതല്‍ അറപ്പുളവാക്കിയതെന്ന് അവർ വ്യക്തമാക്കി. വാർത്ത കേട്ട് താന്‍ അമ്പരന്ന് പോയെന്ന് താരം പറയുന്നു.

‘‘ഇത് കേട്ട് ര്‍ത്താവിന്റെ അമ്മ ഫോണ്‍ വിളിച്ച് എന്തെങ്കിലും തുറന്ന് സംസാരിക്കാനുണ്ടോയെന്ന് ചോദിച്ചത് വളരെ തമാശയായി തോന്നി’’. സണ്ണി പറഞ്ഞു.

ഒരിക്കലുമിലും നടിയാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്നുമായിരുന്നു സണ്ണിയുടെ ആഗ്രഹം.

‘‘സ്വന്തമായി ബിസിനസ് ചെയ്ത് മുന്നോട്ട് പോവണമെന്നായിരുന്നു ആഗ്രഹം. സിഖ് കുടുംബത്തില്‍ ജനിച്ച എനിക്ക് അതൊന്നും ചിന്തിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. ഒരിക്കല്‍ മോഡൽ ആകണം എന്നുപറഞ്ഞപ്പോൾ സ്കൂളിൽ പോയി പഠിക്കാനാണ് വീട്ടുകാര്‍ പറഞ്ഞത്’’. സണ്ണി കൂട്ടിച്ചേര്‍ത്തു.

‘‘അഡൽറ്റ് ഇൻഡസ്ട്രി വളരെ പ്രൊഫഷണലാണ്. സമയം നന്നായി മാനേജ് ചെയ്യുന്ന കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലുമെല്ലാം വളരെ പ്രഫണൽ. എന്നാൽ ഇവിടെ എല്ലാം ഇമോഷണലാണ്. പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്താലും അഞ്ച് മിനിട്ട് കൂടി എന്ന് പറയും. തിരക്കഥയുടെ കാര്യത്തിലും അങ്ങനെ തന്നെ. എപ്പോൾ വേണമെങ്കിലും ഏത് രംഗവും മാറ്റിയെഴുതാം. ക്ലൈമാക്സ് വരെ അവസാനനിമിഷം മാറ്റിയത് കണ്ടിട്ടുണ്ട്’’. ബോളിവുഡും അഡല്‍ട്ട് ഇന്‍ഡസ്ട്രിയും തമ്മിലുളള വ്യത്യാസം താരം വ്യക്തമാക്കിയതിങ്ങനെ.