Thursday 16 September 2021 09:44 AM IST : By സ്വന്തം ലേഖകൻ

‘ടൈം ആകുമ്പോള്‍ എല്ലാം ശരിയാകും’: ‘സണ്ണി’യുടെ ടീസർ എത്തി: ചിത്രം ഒടി.ടി റിലീസ്

sunny

ജയസൂര്യയെ നായകനാക്കി രഞ്‍ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി’യുടെ ടീസർ എത്തി.

സെപ്‍റ്റംബര്‍ 23ന് ആമസോണ്‍ പ്രൈം ചിത്രം റിലീസ് ചെയ്യും. ശങ്കര്‍ ശര്‍മ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സാന്ദ്രാ മാധവ് ഗാനരചന നിര്‍വഹിക്കുന്നു.

ജയസൂര്യയും രഞ്‍ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.