Wednesday 14 August 2019 11:42 AM IST : By സ്വന്തം ലേഖകൻ

താരമായല്ല, നാട്ടുകാരനായി...! വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി സണ്ണി വെയ്ൻ

sunny

പ്രളയക്കലിയിൽ ദുരിതക്കയത്തിൽ പെട്ടവരെ ജീവിതത്തിലേക്കു കൈപിടച്ചു കയറ്റാൻ കേരളം ഒറ്റക്കെട്ടായി കൈ കോർത്തു നിൽക്കുമ്പോൾ അതിൽ സിനിമാ താരങ്ങളുടെ പങ്കു വിസ്മരിക്കാനാകില്ല.

ജന്മനാടായ വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മലയാളത്തിന്റെ യുവനായകൻ സണ്ണി വെയ്ന്‍ സജീവ പങ്കാളിയാണ്. മഴ എറ്റവും കൂടുതല്‍ ബാധിച്ച ജില്ലയിലൊന്നാണ് വയനാട്.

സിനിമയുടെ തിരക്കുകൾ മാറ്റിവച്ച്, നാട്ടുകാർക്കൊപ്പം ചേര്‍ന്നാണ് സണ്ണിയുടെ പ്രവര്‍ത്തനം. പുതിയ അറിയിപ്പുകളും ബോധവല്‍ക്കരണക്കുറിപ്പുകളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും അദ്ദേഹം പങ്കു വയ്ക്കുന്നു. സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിൽ ഏറ്റവുമധികം ദുരിതം നേരിട്ട കവളപ്പാറയിൽ ഉരുൾപ്പൊട്ടൽ നടന്ന സ്ഥലം കാണാനെത്തുന്ന ആളുകളുടെ തിരക്ക് മൂലം രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ടെന്ന് താരം മുൻപ് പറഞ്ഞിരുന്നു.

നേരത്തെ ഉരുള്‍പൊട്ടൽ മേഖലയായ നിലമ്പൂര്‍ പോത്തുകല്ലിൽ പോര്‍ട്ടബിള്‍ ടവര്‍ വേണമെന്ന ആവശ്യവുമായി താരം രംഗത്തു വന്നിരുന്നു.