Wednesday 10 April 2019 09:41 AM IST : By സ്വന്തം ലേഖകൻ

സണ്ണി വെയ്ൻ വിവാഹിതനായി! ചിത്രങ്ങൾ കാണാം

s1

മലയാളത്തിന്റെ യുവനായകൻ സണ്ണി വെയ്ൻ വിവാഹിതനായി. സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയാണ് വധു. ഇന്ന് രാവിലെ 6 ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ഫെയ്സ്ബുക്കിൽ വിവാഹ ഫോട്ടോ പങ്കുവച്ച്, സണ്ണി തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങ്. ഏപ്രിൽ 11 ന് കൊച്ചിയിൽ വച്ച് സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കിയിട്ടുണ്ട്.

‘സെക്കന്റ ് ഷോ’ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന് ഒപ്പമായിരുന്നു സണ്ണി മലയാളസിനിമയിൽ തുടക്കമിട്ടത്. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘ആട് ഒരു ഭീകര ജീവിയാണ്’, ‘മോസയിലെ കുതിര മീനുകൾ’, ‘കൂതറ’, ‘നീ കോ ഞാ ചാ’, ‘ആട് 2’, ‘അലമാര’, ‘ഫ്രഞ്ച് വിപ്ലവം’, ‘പോക്കിരി സൈമൺ’, ‘കായംകുളം കൊച്ചുണ്ണി’, ‘ആൻ മരിയ കലിപ്പിലാണ്’ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

1

s4

2

s3

3

s1

4

s2