Monday 09 December 2019 11:44 AM IST : By സ്വന്തം ലേഖകൻ

‘ഒടുവിൽ താടിക്കാരൻ മടങ്ങിയെത്തി’! സന്തോഷം പങ്കുവച്ച് സുപ്രിയ: ഇനി മൂന്ന് മാസം വീട്ടിൽ തന്നെയെന്ന് പൃഥ്വി

supriya-new

താടിക്കാരൻ മടങ്ങിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാമിലാണ്, നല്ലപാതി പൃഥ്വിരാജിന് ഒപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്ത് താടിക്കാരൻ മടങ്ങിയെത്തിയതിന്റെ സന്തോഷം സുപ്രിയ കുറിച്ചത്. രണ്ടുമാസമായി താടിക്കാരനെ മിസ് ചെയ്യുന്നു എന്ന് മുന്‍പ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് വൈറൽ ആയിരുന്നു. ‘രണ്ടു മാസങ്ങൾക്കുശേഷം താടിക്കാരൻ വീട്ടിൽ മടങ്ങിയെത്തി’ എന്നാണ് സുപ്രിയയുടെ പുതിയ പോസ്റ്റ്. പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

കഴിഞ്ഞ രണ്ടുമാസമായി, ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വി വീട്ടിൽനിന്നു മാറിനിൽക്കുകയായിരുന്നു.

‘ഡ്രൈവിങ് ലൈസൻസ്’, ‘അയ്യപ്പനും കോശിയും’ എന്നിവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. അടുത്ത മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നു ബ്രേക്ക് എടുക്കുകയാണെന്ന് ‘അയ്യപ്പനും കോശിയും’ ഷൂട്ടിങ് പൂർത്തിയാക്കിയശേഷം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.